ഇന്നലെ വൈകുന്നേരത്തോടെയാണ് കെ പി സി സി ഭാരവാഹിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നാല് വൈസ് പ്രസിഡന്റുമാര്‍, 23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വാഹക സമിതി അംഗങ്ങള്‍ എന്നിങ്ങനെയാണ് പട്ടികയിലുളളത്. വി. ടി. ബല്‍റാം, എന്‍. ശക്തന്‍, വി. പി. സജീന്ദ്രന്‍, വി. ജെ. പൗലോസ് എന്നിവരെയാണ് വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തത്.